May 26, 2026

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 വിജയശതമാനം

0
IMG_20260526_161841
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 77.97 ആണ് വിജയശതമാനം കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81.

മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കൽ പരീക്ഷകളുള്ള വിഷയങ്ങൾക്കും ഇല്ലാത്തവയ്ക്കും വ്യത്യസ്ത സമയക്രമങ്ങളിലായിരുന്നു പരീക്ഷ. ഈ വർഷം നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയതെന്നാണ് കണക്കാക്കുന്നത്. പരീക്ഷ എഴുതിയത് 4.25 ലക്ഷം.

മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ.

 

പരീക്ഷാ ഫലം എവിടെ അറിയാം

 

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ keralaresults.nic.in, results.kite.Kerala.gov.in, results.kerala.gov.in, dhsekerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ, വിദ്യാർത്ഥികൾക്ക് സഫലം (Saphalam), പി.ആർ.ഡി (PRD) എന്നീ ആപ്പുകൾ വഴിയും എസ്.എം.എസ് (SMS), ഡിജിലോക്കർ (DigiLocker) എന്നിവ വഴിയും ഫലം ലഭ്യമാകും.

 

ഫലം എങ്ങനെ പരിശോധിക്കാം?

 

വിദ്യാർത്ഥികൾക്ക് തങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഓരോ വിഷയത്തിനും ലഭിച്ച മാർക്ക്, ആകെ മാർക്ക്, യോഗ്യതാ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ ഓൺലൈൻ സ്കോർകാർഡിൽ ഉണ്ടായിരിക്കും. ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിലെ വിവരങ്ങൾ കൃത്യമാണോ എന്ന് വിദ്യാർത്ഥികൾ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഓൺലൈനായി ഫലം പരിശോധിക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ കൈവശം കരുതേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *