സാമൂഹിക വിരുദ്ധര്‍ തേക്കുമരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
പുല്‍പ്പള്ളി: തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. കൃഷിയിടത്തിലെ തേക്കുമരങ്ങള്‍ സമൂഹവിരുദ്ധര്‍ രാസവസ്തു ഉപയോഗിച്ച് ഉണക്കാന്‍ ശ്രമിച്ചതായാണ് പരാതി. സുരഭിക്കവല മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ തങ്കന്റെ മകന്‍ രതീഷും ഭാര്യയും കഷിയിടത്തിലെത്തിയപ്പോഴാണ് മരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം കണ്ടത്.
മരത്തിന്റെ ചുവട്ടില്‍കണ്ട രാസവസ്തുകലര്‍ന്ന വെളുത്ത പൊടി സ്പര്‍ശിച്ചുനോക്കിയ രതീഷിന്റേയും ഭാര്യയുടേയും കൈകളില്‍ അലര്‍ജി അനുഭവപ്പെട്ടു. ഇവര്‍ പിന്നീട് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.




Leave a Reply