September 16, 2026

കനത്ത മഴ; അഞ്ചു ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണിത്.അടുത്ത അഞ്ചുദിവസം എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.വടക്കന്‍ കര്‍ണാടകയിലും അതിനോടു ചേര്‍ന്നുള്ള തെലങ്കാന റായലസീമയ്ക്കു മുകളിലുമായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ഇന്നലെ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടായിരുന്നു. നാളെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും 17 നു മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്.

റെഡ് അലേര്‍ട്ട്

ഇന്ന്: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
നാളെ: മലപ്പുറം, കോഴിക്കോട്, വയനാട്.

ഓറഞ്ച് അലേര്‍ട്ട്

ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.
നാളെ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

യെലോ അലേര്‍ട്ട്

നാളെ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
17: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *