June 18, 2026

കൈവശക്കാരുടെ പട്ടയഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ മേഖലയിലെ കൈവശക്കാരായ കര്‍ഷകരുടെ പട്ടയഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.
പതിറ്റാണ്ടുകളായി അതാതു കാലത്തെ ഭൂവുടമകളില്‍ നിന്നും വില കൊടുത്തുവാങ്ങി കൈവശം വച്ച് പട്ടയം ലഭിച്ച് കൃഷി ചെയ്തു ജീവിക്കുന്ന മനുഷ്യരെ അവരുടെ കിടപ്പാടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ടെന്ന കെ.കെ. ഏബ്രഹാം പറഞ്ഞു.

പെരിക്കല്ലൂരിലെ 80, 33 പ്രദേശങ്ങളിലെ കര്‍ഷകര്‍ അവരുടെ പട്ടയഭൂമിയില്‍ നിന്ന് കുടിയൊഴിയുകയോ വില കൊടുക്കുകയോ വേണമെന്ന ചിലരുടെ ആവശ്യം ബാലിശമാണ്.അമ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവശമുണ്ടായിരുന്നുവെന്നാണ് നോട്ടീസ് അയച്ചവര്‍ അവകാശപ്പെടുന്നത്.ഭ്രപരിഷ്‌ക്കരണനിയമപ്രകാരം സര്‍ക്കാര്‍ കൈവശക്കാര്‍ക്ക് അനുവദിച്ചു കൊടുത്ത പട്ടയഭൂമി നികുതിയടച്ചും, കൃഷി ചെയ്തും ‘പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചും കൃഷി ചെയ്തുംഅനുഭവിച്ചു വരുന്ന ഭൂമിയില്‍ ഒരു സുപ്രഭാതത്തില്‍ അവകാശവാദവുമായി വരുന്നതിന്റെ പിന്നില്‍ അന്തര്‍ സംസ്ഥാന ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ട്.ഈ ഗൂഢാലോചനയെക്കതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *