September 14, 2026

ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയില്‍ ബിരുദദാനം നടത്തി

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:ഡോ.മൂപ്പന്‍സ് അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയില്‍ 2020 അദ്ധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയ ബി. ഫാം വിദ്യാര്‍ത്ഥികളുടെ ബിരുദദാനം നടന്നു. ബിരുദ ദാന ചടങ്ങ് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഗോപകുമാര്‍ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാധിരാജ കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷിബു പ്രശാന്ത് സി ആര്‍ ഫാര്‍മസി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊഫ. ലാല്‍ പ്രശാന്ത് എം എല്‍, ഡോ മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ലിഡ ആന്റണി, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡി.ജി.എമ്മും കേരള ആരോഗ്യ സര്‍വകലാശാല സേനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവരെ കൂടാതെ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. പാഠ്യ – പാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന കോളേജ് ഓഫ് ഫാര്‍മസിയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ലബോറട്ടറികളും പരിചയ സമ്പന്നരായ അധ്യാപകരും അത്യാധുനിക ക്‌ളാസ് മുറികളും 24 ഡിസ്റ്റിങ്ഷനുകളും 61 ഫസ്റ്റ് ക്‌ളാസുകളുമടക്കം 97.7% എന്ന മികച്ച വിജയം നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കി. ഇവിടെ ബി. ഫാം കൂടാതെ എം. ഫാം, ഫാം.ഡി, ഡി. ഫാം എന്നീ കോഴ്സുകളും നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881230 എന്ന നമ്പറില്‍ വിളിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *