June 18, 2026

ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട്

0
IMG_20250618_221636
By ന്യൂസ് വയനാട് ബ്യൂറോ

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പർ റൂൾ ലെവൽ ആയ 767.00 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും.

എന്നാൽ, രാത്രിയിലും നാളെയുമുള്ള മഴയുടെ സ്ഥിതിഗതികൾ കൂടി വിലയിരുത്തി മാത്രമേ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുകയുള്ളൂ.

സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നു.

റെഡ് അലേർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനു ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ.

മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല

അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ,തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്‌നി രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദരാഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *