August 23, 2026

ഭാരത് സേവക് സമാജ് പുരസ്കാരം ശിവരാമൻ പാട്ടത്തിലിന്

0
IMG_20250618_214255
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഈ വർഷത്തെ അഭിമാനകരമായ ഭാരത് സേവക് സമാജ് പുരസ്കാരത്തിന് വയനാട് സ്വദേശി ശിവരാമൻ പാട്ടത്തിൽ അർഹനായി. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വർഷം പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഒരു ഗ്രന്ഥകർത്താവ്, സാമൂഹ്യ ഗ്രന്ഥശാലാപ്രവർത്തകൻ, കർഷകൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങി വിവിധ നിലകളിൽ ശിവരാമൻ പാട്ടത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കർഷക കൂട്ടായ്മയായ ‘സമൃദ്ധി’യുടെ സെക്രട്ടറി, രവിമംഗലം ശിവക്ഷേത്രം ചെയർമാൻ, അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയം പ്രസിഡണ്ട്, ക്ലബ് സെന്റർ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി (ALMC) വൈസ് ചെയർമാൻ, വിദ്യാനികേതൻ വയനാട് ജില്ലാ ഉപാധ്യക്ഷൻ, അഞ്ചുകുന്ന് സഞ്ജീവനി വിദ്യാനികേതൻ പ്രസിഡണ്ട് തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്.

ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഭാരത് സേവക് സമാജ് (National Development Agency) ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക നന്മയ്ക്കുമായി സ്വയം സമർപ്പിതരായ വ്യക്തികൾക്ക് നൽകുന്ന പുരസ്കാരമാണിത്.

ഈ വർഷത്തെ പുരസ്കാരം 2025 ജൂലൈ 14-ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *