ഗതാഗത നിയമലംഘനം: കോടതിയിലെത്തിയ (ഇ-ചലാൻ) പിഴകൾ തിരിച്ചെടുത്ത് നേരിട്ട് അടച്ച് തീർക്കാം
കൽപ്പറ്റ: മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ കോടതിയിലെത്തിയ പിഴകൾ അടച്ച് തീർക്കുന്നതിനായി പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കി വയനാട് പോലീസ്. നിലവിൽ റെഗുലർ കോടതിയിലുള്ള ചലാനുകളാണ് കോടതിയിൽ നിന്ന് തിരിച്ചെടുത്ത് നേരിട്ട് അടച്ച് തീർക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനായി ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൽപ്പറ്റ ട്രാഫിക് യൂണിറ്റിലും, ബുധനാഴ്ച മാനന്തവാടി ട്രാഫിക് യൂണിറ്റിൽ വെച്ചും ഈ സംവിധാനം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. യു പി ഐ /കാർഡ് പേയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ബന്ധപ്പെടുക: 9562948038, 9947602016.





Leave a Reply