കാക്കവയല്‍ സ്‌കൂളില്‍ പുസ്തക വിരുന്ന് സാഹിത്യ സദസ്സിന് തുടക്കമായി
കാക്കവയല്‍ : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനം ആചരിച്ചു. വായന വാരത്തിന്റെ ഉദ്ഘാടനവും പ്രതിമാസ സാഹിത്യ പരിപാടിയായ ”വായന വിരുന്നി”ന്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരന്‍ ഷാജി പുല്‍പള്ളി നിര്‍വഹിച്ചു. കാക്കവയല്‍ എന്‍എസ്എസ് യൂണിറ്റും വായനക്കൂട്ടവും ചേര്‍ന്നാണു പരിപാടികള്‍ സംഘടിപ്പിച്ചത്. ലൈബ്രറിയിലേക്കു സംഭാവനയായി ലഭിച്ച പുസ്തകങ്ങള്‍ ഷാജി പുല്‍പള്ളി ഏറ്റുവാങ്ങി. ചടങ്ങിന്റെ ഭാഗമായി കാവ്യാലാപനവും ഉണ്ടായി.പ്രിന്‍സിപ്പല്‍ ടി എം ബിജു സ്വാഗതം പറഞ്ഞു. റീന ജോസഫ് അധ്യക്ഷനായി. കെ എന്‍ ഇന്ദ്രന്‍, അമൃത സി, ജിഷസി.പി, നിരഞ്ജന,കവിത എന്‍ കെ, അനൂപ്, ജിസ്സി എം ജെ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply