June 18, 2026

കയർ തൊഴിലാളി പെൻഷൻകാർ മസ്റ്റർ ചെയ്യണം

0
IMG-20250515-WA0228(2)
By ന്യൂസ് വയനാട് ബ്യൂറോ

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 25 വരെയുള്ള തീയതിക്കുള്ളിൽ മസ്റ്റർ ചെയ്യണം. ആധാർ കാർഡ്, പെൻഷൻ രേഖകളുമായി അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് വാർഷിക മസ്റ്റർ നടത്തേണ്ടത്. മസ്റ്റർ പരാജയപ്പെടുന്ന പക്ഷം മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ നൽകണം. മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ ലഭിക്കില്ല. ഗുണഭോക്താക്കൾ യഥാസമയം മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2251577.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news