വായനോത്സവം 2025 ഉദ്ഘാടനം ചെയ്തു
തരുവണ: ഗവ.ഹയർ സെകണ്ടറി സ്കൂൾ തരുവണയിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി
*വായനോത്സവം 2025* കവിയും എഴുത്തുകാരനുമായ വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ
ഉദ്ഘാടനം ചെയ്തു.
“പുതിയ തലമുറയിലെ കുട്ടികൾ എന്ന നിലക്ക് സാധ്യതകൾ നന്നായി ഉപയോഗിക്കണമെന്നും
പുസ്തകം മാത്രമല്ല, ചുറ്റുപാടുകളെയും
ജീവിതത്തെയും
തന്നെത്തന്നെയും
വായിക്കുമ്പോഴാണ്
അനുഭവങ്ങൾ ആർജ്ജിക്കുക”
എന്നും അദ്ധേഹം സൂചിപ്പിച്ചു.
സിഎംസി ചെയർമാൻ
നാസർ സാവാൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ, മുഹമ്മദലി കെ.എ , ഗിരിഷ്, എന്നിവർ സംസാരിച്ചു. ബുഷ്റ ഇ സ്വാഗതവും രാജി പി
നന്ദിയും പറഞ്ഞു.
അദ്ധ്യാപകരായ സന്ധ്യ .വി , റഷീദ് സി , ജോഷി കെ ഡി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് വായനാമാസാചരണ പ്രവർത്തനങ്ങൾ സ്കൂളിൽ ഏകോപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.





Leave a Reply