May 6, 2026

അന്താരാഷ്ട്ര യോഗ ദിനചരണം സംഘടിപ്പിച്ചു

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനചരണം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. യോഗയിലൂടെ പുതുതലമുറ ശാക്തീകരിക്കപ്പെടണമെന്ന് രത്‌നവല്ലി പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിലെ
യോഗാചാര്യന്‍ പ്രവീണ്‍ ടി രാജന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും സംഘടിപ്പിച്ചു.

ശ്രീ പ്രണവം യോഗവിദ്യാപീഠം ഗോത്രമേഖലയില്‍ നടപ്പാക്കുന്ന ലഹരി നിയന്ത്രണ ക്യാമ്പയിന്‍ വയനാട് ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു കെ ജിതിന്‍ ഉദ്ഘാടനം ചെയ്തു.ഹോമിയോ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി, മൈഭാരത് വയനാട് പ്രതിനിധി യു കെ അഭിജിത്ത്,വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം വി പ്രജിത്ത് കുമാര്‍, കെ രാമചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ?ഗൈഡ്‌സ് വളണ്ടിയര്‍മാരും പൊതുജനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *