എസ്ഡിപിഐ സ്ഥാപക ദിനം ആഘോഷിച്ചു
മാനന്തവാടി: ജൂണ്‍ 21 എസ്ഡിപിഐ പതിനേഴാമത് സ്ഥാപക ദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍ കിണറ്റിങ്ങല്‍ ബ്രാഞ്ചില്‍ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.മാനന്തവാടിയില്‍ സംസ്ഥാന സെക്രട്ടറി പി.ജമീല, അഞ്ചാംമൈലില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, എരുമത്തെരുവില്‍ മണ്ഡലം സെക്രട്ടറി സജീര്‍ എം ടി,പഞ്ചാരക്കൊല്ലിയില്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫല്‍ പി.കെ എന്നിവരും പതാക ഉയര്‍ത്തി. സ്ഥാപകദിനത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മധുര വിതരണവും,പ്രതിഭകളെ ആദരിക്കുകയും ചെയ്തു.





Leave a Reply