May 26, 2026

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

0
IMG-20250515-WA0228(2)
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
എസ്എസ്എൽസി പഠനസഹായത്തിന് ജൂലൈ 1 മുതൽ 31 വരെയും ക്യാഷ് അവാർഡിന് ആഗസ്റ്റ് 31 വരെയും അപേക്ഷ നൽകാം.
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനുളള അപേക്ഷ ക്ലാസ്സ് ആരംഭിച്ച് 45 ദിവസത്തിനകം നൽകണം. ഇതിനോടകം ക്ലാസ്സ് ആരംഭിച്ചിട്ടുളള കോഴ്‌സുകൾക്കുള്ള സ്കോളർഷിപ്പിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. അർഹരായ അംഗങ്ങൾ അപേക്ഷ ഫോം അനുബന്ധ രേഖകൾ സഹിതം കൽപ്പറ്റയിലുളള ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 04936 204490.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *