ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ വി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ഷിംനമോൾ എൻ വി സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ മുനിസിപ്പാലിറ്റി വാർഡ് മെമ്പർ കമറുദ്ദീൻ യോഗാദിന സന്ദേശം നൽകി.
പരിപാടിയുടെ ഭാഗമായി, പങ്കെടുത്തവർക്കായി മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള യോഗാമുറകൾ ഇൻസ്ട്രക്ടർ ഡോ. ഷിംനമോൾ പരിശീലിപ്പിച്ചു. ഡോ. സിറാജുദ്ദീൻ വി ഇ, ഡോ. അരുൺ ബേബി, ഫാർമസിസ്റ്റ് റോയി ടി സി, നേഴ്സ് സുചിത്ര എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മാനസി നമ്പ്യാർ കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന്, യോഗാദിനത്തോടനുബന്ധിച്ച് ജനറൽ യോഗ, യോഗ പ്രശ്നോത്തരി, യോഗ ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.





Leave a Reply