വയനാട് പി ഉസ്മാൻ മൗലവിക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
Lതിരുവനന്തപുരം : ദേശീയ വികസന ഏജൻ
സിയായ സെൻട്രൽ ഭാരത് സേവക് സ മാജിന്റെ ദേശീയ പുരസ്കാര ത്തിന് വയനാട് പനമരം ബദ്റുൽഹുദാ അക്കാദമി ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ പി ഉസ്മാൻ മൗലവി അർഹനായി. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന മേഖലകളിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് പുരസ്കാരം. നാല് പതിറ്റാണ്ടുകളോളമായി വയനാട്ടിലെ അധസ്ഥിത വിഭാഗത്തിൻ്റെ ഉന്നമനത്തിനായി വ്യത്യസ്ഥ സേവനങ്ങൾ ചെയ്തു വരുന്നു, 2004 മുതലാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബദ്റുൽ ഹുദാ അക്കാദമി എന്ന ധർമ്മ സ്ഥാപനം പനമരത്ത് ആരംഭിച്ചത്
2024 ൽ വയനാട്ടിൽ ഉണ്ടായ ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവർക്കിടയിലും വ്യത്യസ്ഥമായ ഇടപെടലുകൾ ഉസ്മാൻ മൗലവി നടത്തിയിറ്റുണ്ട്. വയനാട് മാനന്തവാടി താലൂക്കിലെ അഞ്ചുകുന്ന് കുണ്ടാല സ്വദേശിയാണ്
കോഴിക്കോട് മർകസുസ്സഖാഫത്തിസ്സുന്നിയ്യ: ജനറൽ കൗൺസിൽ അംഗം, കൽപ്പറ്റ ദാറുൽ ഫലാഹ് എക്സിക്യൂട്ടീവ് അംഗം, കുണ്ടാല മൻഹജു തസ്കിയ്യ: ചെയർമാൻ തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്
1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷൻ്റെ കീഴിൽ സ്ഥാപിച്ച ദേ ശീയ വികസന ഏജൻസിയാണ് ഭാരത് സേവ ക് സമാജ്.2025 ജൂലൈ 14 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയ ത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും





Leave a Reply