യാത്രകാരെ ഭീതിയിലാക്കി ബസ് സ്റ്റാൻഡിൽ പാമ്പ്
പുല്പള്ളി : പഞ്ചായത്ത് ബസ്റ്റാൻഡിൽ
യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. യാത്രക്കാരുടെ ഇരിപ്പിടത്തിന് തൊട്ടുമുകളിലെ മേൽക്കൂരയുടെ കമ്പിയിയിലായിരുന്നു പാമ്പുണ്ടായിരുന്നത്. തലയ്ക്കുമുകളിലായി പാമ്പിനെ കണ്ടതോടെ ഇരിപ്പിടത്തിലിരുന്ന യാത്രക്കാർ പുറത്തേക്കിറങ്ങിനിന്നു. സന്നദ്ധ പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടി ബസ് സ്റ്റാൻഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുൻപും ബസ്സ്റ്റാൻഡിൽ പാമ്പുശല്യമുണ്ടായിട്ടുണ്ട്.
ബസ്സ്റ്റാൻഡിന് പുറകുവശം കാടുമൂടിക്കിടക്കുന്ന സ്ഥലമാണ്. ഇവിടെ നിന്നാണ് പാമ്പുകൾ ബസ്റ്റാൻഡിലേക്ക് വരുന്നതെന്നാണ് ബസ് തൊഴിലാളികളും സമീപത്തെ വ്യാപാരികളുമെല്ലാം പറയുന്നത്. ബസ് സ്റ്റാൻഡിന് പിന്നിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply