ലോക അരിവാള്‍ രോഗ ദിനാചരണം സംഘടിപ്പിച്ചു
അമ്പലവയല്‍ :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക അരിവാള്‍ രോഗ ദിനാചരണം എടക്കല്‍ ഊരില്‍ സംഘടിപ്പിച്ചു.വയനാട്ടിലെ പണിയ, കാട്ടു നായ്ക്ക, കുറുമ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ കാണുന്ന ജനിതക രക്ത വൈകല്യമായ സിക്കിള്‍ സെല്‍ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായുള്ള ഒരു ആഗോള ആരോഗ്യ ആചരണമാണിത്. ഡോ:അരുണ്‍ ബേബി ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ട്രൈബല്‍ പ്രൊമോട്ടര്‍ മാളൂട്ടി നന്ദി പ്രകാശിപ്പിച്ചു. ഷീന,ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു





Leave a Reply