May 9, 2026

‘പുതു തലമുറ, പുതു വായന’ വായന പക്ഷാചരണത്തിന് തുടക്കം

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ‘പുതു തലമുറ, പുതു വായന’ എന്ന പ്രത്യേക പരിപാടിക്ക് ഗ്രന്ഥാലയത്തില്‍ തുടക്കമായി. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ യുവതലമുറയെ വായനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അഞ്ച് ദിവസത്തെ പരിപാടിക്ക് രൂപം നല്‍കിയത്.ചൊവ്വാഴ്ച വൈകുന്നേരം 4:30-ന് നടന്ന ആദ്യ സെഷനില്‍ നാദിയ മുറാദിന്റെ ‘അവസാനത്തെ പെണ്‍കുട്ടി’ എന്ന പുസ്തകം അഭിനന്ദ് എസ്. ദേവ് അവതരിപ്പിച്ചു. മാളവിക എന്‍. ആയിരുന്നു മോഡറേറ്റര്‍. പരിപാടിയുടെ കണ്‍വീനര്‍ ആകാശ് ആര്‍.എസ്, ഗ്രന്ഥാലയം പ്രസിഡന്റ് നീതു വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

21 വയസ്സില്‍ താഴെയുള്ള യുവതീ യുവാക്കള്‍ കട്ടന്‍ കാപ്പിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പുസ്തകങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. വരും ദിവസങ്ങളിലെ പരിപാടികള്‍ താഴെ പറയുന്നവയാണ്:

* ജൂണ്‍ 27, വെള്ളി (വൈകുന്നേരം 4:30): ഖാലിദ് ഹുസൈനിയുടെ ‘ഠവീൗമെിറ ടുഹലിറശറ ടൗി’െ എന്ന നോവല്‍ അദിതി എ.വി. അവതരിപ്പിക്കും. അഭിജിത്ത് ഷിനോജ് ആയിരിക്കും മോഡറേറ്റര്‍.

* ജൂണ്‍ 29, ഞായര്‍ (വൈകുന്നേരം 3:30): ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്ന നോവല്‍ ദേവദത്തന്‍ ജിതേഷ് അവതരിപ്പിക്കും. നെഹ്ല ഫാത്തിമ മോഡറേഷന്‍ നിര്‍വഹിക്കും.

* ജൂലൈ 2, ബുധന്‍ (വൈകുന്നേരം 4:30): വിജയരാജമല്ലികയുടെ ആത്മകഥയായ ‘മല്ലികവാസന്തം’ ശാന്തിനി കെ. അവതരിപ്പിക്കും. കാര്‍ത്തിക രാജ് മോഡറേറ്ററായിരിക്കും.

* ജൂലൈ 4, വെള്ളി (വൈകുന്നേരം 4:30): അഖില്‍ പി. ധര്‍മ്മജന്റെ ‘റാം ര/ീ ആനന്ദി’ എന്ന നോവല്‍ അക്ഷയ ജയരാജും നിവേദ്യ ബിജുവും ചേര്‍ന്ന് അവതരിപ്പിക്കും. പ്രാര്‍ത്ഥന കെ. ആയിരിക്കും മോഡറേറ്റര്‍.

വായനയെ ഒരു പുതിയ തലമുറയിലേക്ക് എത്തിക്കാനും സോഷ്യല്‍ മീഡിയയുടെ കാലത്തും പുസ്തകങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്താനും ഈ പരിപാടി സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *