August 20, 2026

എംഎസ്എംഇ ജില്ലാതല ക്വിസ്; ഗോകുലും ഹരികൃഷ്ണനും ജേതാക്കൾ

0
IMG_20250624_213443
By ന്യൂസ് വയനാട് ബ്യൂറോ

എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ സംഘടിപ്പിച്ച ഇന്റർ-കോളജ് ക്വിസ് മത്സരത്തിൽ പൂക്കോട് വെറ്ററിനറി & അനിമൽ സയൻസ് കോളജിലെ നാലാം വർഷ
ബി വി എസ് സി & എ എച്ച് വിദ്യാർത്ഥി കെ യു ഹരികൃഷ്ണൻ, രണ്ടാം വർഷ ബി വി എസ് സി & എ എച്ച് വിദ്യാർത്ഥി കെ ഗോകുൽ കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം നേടി.

വ്യവസായ വാണിജ്യ വകുപ്പിന്റെ നേട്ടങ്ങളും പദ്ധതികളും മൂല്യവർധിത കാർഷിക-വ്യാവസായിക ഉൽപ്പന്നങ്ങൾക്കായുള്ള മിഷനുകൾ, തോട്ടം മേഖല, കേരളത്തിന്റെ പുതിയ വ്യവസായ നയം എന്നീ വിഷയങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ
ജില്ലയിലെ കോളജുകൾ, പോളി ടെക്നിക്കുകൾ, ഐടിഐ എന്നിവിടങ്ങളിലെ രണ്ട് പേരടങ്ങുന്ന 21 ടീമുകൾ പങ്കെടുത്തു.

ജില്ലാ തലത്തിൽ വിജയിച്ചവർ ജൂൺ 26ന് സംസ്ഥാനതലത്തിൽ നടക്കുന്ന സെമി ഫൈനലിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *