2025-26 വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
ബത്തേരി: ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2025-6 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി.പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സജീഷ് രാജപ്പന്‍, സെക്രട്ടറി: ബിനുരാജ് പി.പി, ട്രഷറര്‍ അനില്‍ സ്റ്റീഫന്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.ലയണ്‍സ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. ഡിസ്റ്റിക് സെക്രട്ടറി ജേക്കബ് സി വര്‍ക്കി, സാജു ഐക്കര കുന്നത്ത്, ഗിരീഷ് കുമാര്‍ പി ജെ, മാത്യു എ ജെ, ലിജോ എ ജെ, ബിജു പി.ടി, മനോജ് കുമാര്‍ കെ, ബിനുരാജ് പി പി തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും, അഗതി മന്ദിരത്തിലേക്ക് ആവശ്യമായ ഭക്ഷണ കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.പ്രസിഡന്റ് സാജന്‍ പി.ഐ അധ്യക്ഷനായി.ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും , മറ്റു മേഖലകളില്‍ മികവ് പുലര്‍ത്തിയ ആളുകളെ ആദരിക്കുകയും ചെയ്തു.





Leave a Reply