May 6, 2026

പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർ സൗഖ്യവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

0
IMG_20250625_194000
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മഴക്കാലത്തെ പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകുകയും രക്തസമ്മർദ്ദം, പ്രമേഹം, വിളർച്ച, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള പരിശോധനയും രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള യോഗ പരിശീലനവും നൽകി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി, കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ എൻ ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ സരസ്വതി ദേവി സ്വാഗതവും യോഗ ഇൻ ഇൻസ്ട്രക്ടർ രശ്മി എംപി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *