ജോണ്‍സണ്‍ ഐക്കരക്ക് സ്‌നേഹാദരവ് 28 ന്
നടവയല്‍: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടവയല്‍ സ്വദേശി ജോണ്‍സണ്‍ ഐക്കരക്ക് നാട് ഒരുക്കുന്ന സ്‌നേഹാദരവ് 28 ന് ഉച്ചകഴിഞ്ഞ് 2 ന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മലയാള പ്രൊഫഷണല്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ജോണ്‍സനെ നടവയലിലെ കലാകായിക സാഹിത്യ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടൊരുമയുടെ നേതൃത്വത്തിലാണ് ആദരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നടവയല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വയനാട് വൃന്ദാര എന്ന പ്രൊഫഷണല്‍ നാടക സമിതിയിലൂടെ നാടകരംഗത്തെത്തിയ ജോണ്‍സന് വള്ളുവനാട് ബ്രഹ്‌മയുടെ വാഴ് വേമായം എന്ന നാടകത്തിലൂടെയാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. മുന്‍പ് പാട്ടു പാടുന്ന വെള്ളായി എന്ന നാടകത്തിലൂടെ മികച്ച നടനുള്ള കെ സിബിസി അവാര്‍ഡും സംഗീത നാടക അക്കാദമിയുടെ സ്‌പെഷല്‍ ജൂറി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജോണ്‍സന് നടവയല്‍ ടൗണില്‍ സ്വീകരണം നല്‍കിയ ശേഷം ഘോഷയാത്രയായി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിച്ച് പൊതുസമ്മേളനം നടത്താനാണ് സംഘടകരുടെ തിരുമാനം. സാഹിത്യകാരന്‍ പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തും. നാട്ടൊരുമയുടെ ചെയര്‍മാന്‍ ബാബു ചിറപ്പുറം അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് ശേഷം ഓര്‍മ ഇന്റര്‍നാഷനല്‍ നടവയല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.ബാബു ചിറപ്പുറം, ബിനു മാങ്കൂട്ടം, ഷാജി എ.ജയിംസ് വിന്‍സന്റ് ചേരവേലില്‍ എന്നിവരും പങ്കെടുത്തു.





Leave a Reply