May 9, 2026

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം നടത്തി

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

 

പഴൂര്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സ്‌കൂള്‍ തല ഉദ്ഘാടനവും, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി.സിവില്‍ എക്‌സൈസ് ഓഫീസറും,വിമുക്തി മിഷന്‍ താലൂക്ക് കോര്‍ഡിനേറ്ററുമായ നിക്കോളാസ് ജോസ് ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയും ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കെ ജി ,സീനിയര്‍ അസിസ്റ്റന്റ് റെജീന ആന്‍ഡ്രൂസ്,ലഹരി വിരുദ്ധ ക്ലബ് അധ്യാപക പ്രതിനിധി ഷില്‍ന കെ എസ് ,വിദ്യാര്‍ത്ഥി പ്രതിനിധി നവനീത് പി അനില്‍ ,അനിഘ. വി.എ എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും,ലഹരിക്കെതിരെ കൈയ്യൊപ്പ് ശേഖരണം നടത്തുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *