ജലാശയങ്ങളിൽ ഇറങ്ങരുത്, ജാഗ്രത പാലിക്കണം- ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: ബാണാസുര ഡാം ഷട്ടർ നാളെ (27-6-2025) ന് രാവിലെ പത്തിന് ഉയർത്തുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ആരും കുളിക്കുന്നതിനോ വസ്ത്രമലക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റോ ജലാശയങ്ങളിൽ ഇറങ്ങരുത്. അനധികൃതമായി വിനോദത്തിനോ മീൻ പിടിക്കുന്നതിനോ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും കബനി പുഴകൾ, കൈവഴികൾക്കടുത്ത പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൂടുതൽ ജാഗ്രത പാലിക്കണം. ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിര സാഹചര്യത്തിൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിൽ വിളിക്കാം, നമ്പർ 1077. പോലീസ് സഹായത്തിനായി 112 ലേക്ക് വിളിക്കുക.





Leave a Reply