June 18, 2026

ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരിക്ക്. 

0
IMG_20250627_220436
By ന്യൂസ് വയനാട് ബ്യൂറോ

കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.

 

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു.

 

ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാര്കുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്.

 

പഴുരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും പുലിയെ കണ്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 

ഇതിൻറെ തുടർച്ചയായാണ് അല്പസമയം മുൻപ് പൂളകുണ്ടിലും പുലി എത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *