August 21, 2026

ആംബുലന്‍സായി കെ എസ് ആര്‍ ടി സി

0
site-psd-40
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പര്‍ ഫാസ്റ്റ് ബസിലെ ജീവനക്കാരായ
കണ്ടക്ടര്‍ രഘുനാഥ് സി കെ, ഡ്രൈവര്‍ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടല്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ചു.
ബസ് കേരള ബോര്‍ഡര്‍ കഴിഞ്ഞ് ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുല്‍പള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാള്‍ക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു.വനമേഖല കഴിഞ്ഞതിനു ശേഷമുള്ള ഗുണ്ടില്‍പ്പെട്ട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്തു.

ബസില്‍ യാത്രചെയ്തിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളും, മറ്റ് യാത്രക്കാരും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കടുത്ത നെഞ്ച് വേദന കുറക്കുന്നതിന് സാധിക്കുന്നുണ്ടായിരുന്നില്ല.കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ആണ് പിന്നീട് കണ്ടത്. ബസ് അക്ഷരാര്‍ത്ഥത്തില്‍ ആംബുലന്‍സ് ആയി മാറുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *