May 1, 2026

ശമ്പള പരിഷ്കരണം: ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി

0
IMG_20250701_202123
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് 1973-ലെ സി. അച്യുതമേനോൻ സർക്കാരിന്റെ കാലം മുതൽ അഞ്ച് വർഷം കൂടുമ്പോൾ ശമ്പളം പരിഷ്കരിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി ജോയിൻ്റ് കൗൺസിൽ രംഗത്തെത്തിയത്.

 

വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവനക്കാർക്ക് മുന്നോട്ട് പോകാൻ ശമ്പള പരിഷ്കരണം അത്യാവശ്യമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന ഭൂരിഭാഗം താഴ്ന്ന വരുമാനക്കാരായ ജീവനക്കാർക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

 

വയനാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രാകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സുനിൽ മോൻ ടി.ഡി. സ്വാഗതം ആശംസിച്ചു.

 

സംസ്ഥാന കമ്മിറ്റി അംഗം ജയപ്രകാശ് എം.പി., കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അമൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ആർ. സുധാകരൻ, ഷമീർ, വനിതാ കമ്മിറ്റി അംഗം അനില തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വിജയൻ പി.കെ. നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *