May 1, 2026

കൊട്ടങ്കരയിൽ വനമഹോത്സവം 2025; വിത്തൂട്ട്, നേച്ചർ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു

0
IMG_20250701_201823
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: വനമഹോത്സവം 2025 ആഘോഷങ്ങളോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി റെയിഞ്ചിലെ നായ്‌ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ, കൊട്ടങ്കര വനഭാഗത്ത് വിത്തൂട്ട്, നേച്ചർ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. കല്ലൂർ ഗവൺമെൻ്റ് എച്ച്.എസ്.എസ്സിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും വനം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജോഷിൽ എം. ചടങ്ങ് ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നസ്‌ന ടി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് രാഹുൽ രവീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.സി. ഉഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *