April 30, 2026

ഷുഗർ ബോർഡ്’ സ്ഥാപിച്ചു; മധുരപദാർത്ഥ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യം

0
IMG_20250701_215434
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കുട്ടികളിലെ മധുരപദാർത്ഥ ഉപയോഗം നിയന്ത്രിക്കുന്നതിനും അമിത മധുരം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂളിൽ ‘ഷുഗർ ബോർഡ്’ സ്ഥാപിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി ബോർഡിന്റെ അനാച്ഛാദനം നിർവഹിച്ചു.

 

അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പും ബോധവത്കരണവും നൽകുക എന്നതാണ് ഷുഗർ ബോർഡിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും.

 

കൂടാതെ, എല്ലാ മാസവും വിദഗ്ധരുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ സമീകൃതാഹാരം, നാരുകളുടെ പ്രാധാന്യം, പഞ്ചസാരയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകി വരുന്നുണ്ട്.

 

വാർഡ് മെമ്പർ മഞ്ജു ഷാജി, പി.ടി.എ പ്രസിഡന്റ് നോബി പള്ളിത്തറ, മദർ പി.ടി.എ പ്രസിഡന്റ് സബിത പൂത്തോട്ടായിൻ, വൈസ് പ്രസിഡന്റ് ചാക്കോച്ചൻ കണ്ണന്താനം, അധ്യാപകരായ നൗഫൽ കെ.എം, അർമിൻ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *