May 1, 2026

പുൽപ്പള്ളി റോട്ടറി ക്ലബ് ഡോക്ടർമാരെ ആദരിച്ചു

0
IMG_20250701_221713
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി റോട്ടറി ക്ലബ് പെപ്പർ ടൗൺ, കുടിയേറ്റ മേഖലയിലെ പ്രമുഖ ഡോക്ടർമാരെ ആദരിച്ചു. ജനപ്രിയ ഡോക്ടർമാരായ ഡോ. വിഘ്‌നേശർ ഭട്ട്, ഡോ. സുധ ഭട്ട് എന്നിവരെയും യുവ ഡോക്ടർമാരായ ഡോ. അശ്വിൻ ജോൺ, ഡോ. രാജേഷ്.ജി എന്നിവരെയുമാണ് ക്ലബ് ആദരിച്ചത്.

 

റോട്ടറി ക്ലബ് പ്രസിഡന്റ് പോൾ ടോം, സെക്രട്ടറി റോട്ടേ മനോജ്, ജി.ജി.ആർ. ഇന്ദിരാ സുകുമാരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റോട്ടേറിയൻമാരായ ദീപാ ഷാജി, ബിജു ശ്രീധർ, ജോബിഷ് കെ.ജെ, ജോൺസൺ, ഷിനോജ്, സതീഷ് എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലപ്പെട്ട സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *