കരുതലായി അസംപ്ഷന്‍ എയുപി സ്‌കൂള്‍
ബത്തേരി അസംപ്ഷന്‍ എയു പി സ്‌കൂളില്‍ ഡോക്ടേര്‍സ് ഡേയുടെ ഭാഗമായി കൗമാരം കരുതലോടെ എന്ന വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധ ഡോ.സി.ജിന്‍സി കൗമാരത്തെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും കുട്ടികളുമായി സംവാദം നടത്തി. അധ്യാപകരായ ട്രീസ തോമസ്, അമല്‍ ബെന്നി, സോണിയ പി ദേവസ്യ, ജെന്നി കെ. എല്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply