August 20, 2026

ചെണ്ടമേളമൊരുക്കി ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി പനമരം കുട്ടി പോലീസ്

0
site-psd-20
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തതയുമായി പനമരം കുട്ടി പോലീസ്. ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പനമരം കുട്ടി പോലീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ചെണ്ടമേളയൊരുക്കി.കമ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരുടെ നേതൃത്വത്തില്‍ അശ്വന്ത്, ആദില്‍ ചന്ദ്രന്‍ ,നന്ദകിഷോര്‍, അനന്‍, ദേവദര്‍ശ് എന്നീ കേഡറ്റുകളും കൂടി ചേര്‍ന്ന് നടത്തിയ ചെണ്ടമേളം കുട്ടികള്‍ക്ക് വേറിട്ട ഒരനുഭവമായി.

സ്‌കൂളിലെ കുട്ടികളില്‍ മുഴുവന്‍ കൗതുകമുണര്‍ത്തിയ ഈ പ്രവര്‍ത്തനത്തോടെ ലഹരിയ്‌ക്കെതിരെ ഞങ്ങള്‍ ഏത് സമയത്തും ഉണര്‍ന്നിരിക്കുമെന്നും യുവതലമുറയെ ഇതില്‍ പെടാതെ സംരക്ഷിക്കുമെന്നുമുള്ള ഒരു ഉറപ്പ് സമൂഹത്തിന് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *