വനിതാ ലീഗ് മടിത്തട്ട് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചു
പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിന്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവന്‍ ശഖാകളിലും പൂര്‍ത്തിയാക്കി. ക്യാമ്പയിന്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തില്‍ നടന്ന സമാപന പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് ബോധവത്കരണ ക്ലാസെടുത്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് റഹ്‌മത്ത് ഗഫൂര്‍ അധ്യക്ഷനായി.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുതിര്‍ന്ന വനിതാ ലീഗ് പ്രവര്‍ത്തകരായ ആമിന അന്തത്തോടന്‍, ആയിഷ പി.സി, ആമിന വാണിയംകണ്ടി എന്നിവരെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു.
വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ അസ്മ,. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി ഇ ഹാരിസ്, മുസ്ലിംലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ഉസ്മാന്‍. നാസര്‍ എ. കെ സി ഇബ്രാഹിം. ആയിഷ. കെടി. ഫൗസിയ ജലീല്‍. ബുഷ്റ വൈശ്യന്‍. സാജിത നൗഷാദ്,വനിതാ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, നസീമ പൊന്നാണ്ടി ബുഷ്റ ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply