വയനാട് മെഡിക്കല്‍ കോളെജിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് സ്പന്ദനം മാനന്തവാടി
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളെജില്‍ തകരാറിലായിരുന്ന വീല്‍ചെയറുകള്‍, കട്ടിലുകള്‍, സ്ട്രച്ചറുകള്‍, കസേരകള്‍, സ്റ്റാന്റുകള്‍ തുടങ്ങി 100 ഓളം ഉപകരണങ്ങള്‍ ജീവകാരുണ്യ കൂട്ടായ്മയായ ‘സ്പന്ദനം മാനന്തവാടി റിപ്പയര്‍ ചെയ്തു നല്‍കി. കഴിഞ്ഞ വര്‍ഷവും നിരവധി ഉപകരണങ്ങള്‍ നന്നാക്കിയിരുന്നു.ചെറിയ തകരാറുകള്‍ മൂലം ഉപയോഗിക്കാന്‍ കഴിയാതെ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരുന്ന ഉപകരണങ്ങളാണ് റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമാക്കിയത്. സ്പന്ദനം അംഗങ്ങളായ ഷാജു, സിസ്റ്റര്‍ സെലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply