കലാലയങ്ങള്‍ കലയുടെ കലവറകള്‍
ബത്തേരി:കലയുടെ കലവറയാകാന്‍ കാലാലയങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സ്റ്റാന്‍ലി ജേക്കബ് കുട്ടികളോട് പറഞ്ഞു.പിടിഎ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായി.ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ലോഗോ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് പ്രകാശനം നിര്‍വ്വഹിച്ചു.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.
ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥി കളു കലാപരിപാടികള്‍ക്ക് അധ്യാപകരായ ലിന്‍സി ലൂക്കോസ് ,സിസ്റ്റര്‍ പ്രിയ തോമസ്, ജെന്നി കെ.എല്‍,സ്വപ്ന പി.ജെ, ഐവി സബാസ്റ്റ്യന്‍, ഗീതു, ഷീബ ഫ്രാന്‍സിസ് ,ജസ്റ്റീന പീറ്റര്‍,വിദ്യാര്‍ത്ഥി പ്രധിനിധി മാസ്റ്റര്‍ ബെനിറ്റോ എന്നിവര്‍ നേതൃത്വം നല്‍കി




Leave a Reply