October 7, 2026

സബ് ട്രഷറിക്കു മുന്നില്‍ കരിദിനാചരണം

0
site-psd-25
By ന്യൂസ് വയനാട് ബ്യൂറോ

 

കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി സബ് ട്രഷറിക്കു മുന്നില്‍ കരിദിനമായും വഞ്ചനാദിനമായും ആചരിച്ചു. 2024 ജൂലായില്‍ നടപ്പാക്കേണ്ട പെന്‍ഷന്‍ ശമ്പള പരിഷ്‌കരണം 2025 ജൂലായായിട്ടും കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. മെഡിസെപ്പ് പദ്ധതി വികലമാക്കി പെന്‍ഷന്‍കാരെ വഞ്ചിച്ചു. ഒന്നാം വാര്‍ഷികദിനത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുമായി നടത്തിയ ധര്‍ണ്ണാ സമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും പ്രകടനമായി എത്തിയ പെന്‍ഷന്‍കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയുടെ കെ.എസ് എസ് പി എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ വിപിനചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രീമിയം വര്‍ദ്ധന അംഗീകരിക്കാനാവില്ല. ഓപ്ഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം,കുടിശികയായ 18% ഡി എ, / ഡി ആര്‍ അനുവദിക്കണമെന്നും കുടിശിക എഴുതി തള്ളുന്ന രീതി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഇ.ടി സെബാസ്റ്റ്യന്‍ ധര്‍ണ്ണാ വിശദീകരണം നടത്തി.

നിയോജകമണ്ഡലം സെക്രട്ടറി വി. പി പ്രേമദാസ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി ജി മത്തായി നന്ദി പറഞ്ഞു.ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗ്രേസി ജോര്‍ജ്, കെ.ടി ജോയ്, ജില്ലാ വനിതാ ഫോറം സെക്രട്ടറി പി.ഓമന, ജില്ലാ ജോ.സെക്രട്ടറി എന്‍.കെ പുഷ്പലത . മാനന്തവാടി മണ്ഡലം സെക്രട്ടറി മാത്യു പി റ്റി , സുമതി പി എന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ജോളി മാത്യ , ജരാര്‍ദ് പി.എം, ഉലഹന്നാന്‍ ടി. യു , ഷംസുദീന്‍ സി , രജനി. എന്‍ , കുഞ്ഞികൃഷ്ണന്‍ വി , ജോസഫ്. കെ. ജെ തുടങ്ങിയവര്‍ നേതൃത്വം നല്കി.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *