May 6, 2026

ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു

0
site-psd-32
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഡീ പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സെറീന്‍ ബി. ഹബീബ് ഒന്നാം സ്ഥാനവും , അന്‍ഷിഫ് മുഹമ്മദ് രണ്ടാം സ്ഥാനവും, ഹാജിറ പി.ഒ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഡീ പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് പി.യു. സമ്മാനദാനവും കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സും നടത്തി.

ലഹരിക്കെതിരെ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ഹ്രസ്വചിത്രമായ ‘ഡാര്‍ക്ക് ഡേയ്‌സ്’ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വിമല്‍ ചന്ദ്രന്‍, എസ്‌ഐമാരായ ആതിര ഉണ്ണികൃഷ്ണന്‍, മിഥുന്‍, സിന്‍ഷ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *