May 2, 2026

പൊലീസ് നടപടി പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി

0
site-psd-37
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ടൗണില്‍ ആളെ ഇറക്കാന്‍ നിര്‍ത്തുന്ന വാഹനങ്ങളുടെ പോലും ഫോട്ടോയെടുത്ത് പൊലീസ് ചാര്‍ജ് ചെയ്യുന്ന നടപടി പിന്‍വലിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും ഐഎന്‍ടിയുസി ബത്തേരി ടാക്സി സെക്ഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.ഐഎന്‍ടിയുസി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും, ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഉമ്മര്‍ കുണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജിജി അലക്സ് അധ്യക്ഷനായി.മുതിര്‍ന്ന അംഗം ഹംസ പാലത്തിയെ യോഗത്തില്‍ ആദരിക്കുകയും, തൊഴിലാളികള്‍ക്ക് യൂണിയന്‍ കാര്‍ഡ് വിതരണവും നടന്നു.

ഷാജു ജോസഫ്, സെബാസ്റ്റ്യന്‍ വി എം, സണ്ണി സി ജെ, വിനീഷ് കെ പി,ഹംസ പാലത്തി, മുഹമ്മദ് അഷറഫ്, ഗിരീഷ് വി കെ, സുനില്‍ ഇ ടി, മൊയ്തീന്‍കുട്ടി കെ, സുകു ടി എ, ഐസക് എം വൈ, ബിജു തേലമ്പറ്റ, അബ്ദുള്ള അസീസ്, വാസു എ കെ, ജാഫര്‍ എം, റഫീഖ്, മുഹമ്മദ് എം, ബേസില്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *