May 2, 2026

തെരുവ് നായ ശല്യം രൂക്ഷം അടിയന്തിര ഇടപെടല്‍ വേണം: സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച്

0
site-psd-41
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ : തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി.
ലോക്കല്‍ കമ്മിറ്റി അംഗം ലത്തീഫ് മേമാടന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സാമ്പശിവന്‍ അധ്യക്ഷനായി. നായശല്യം കാരണം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി ഭയമില്ലാതെ പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അമ്പലച്ചാല്‍ പ്രാദേശത്തെ വൈത്തലപറമ്പന്‍ ജംഷീദിന്റെ വീട്ടില്‍ തെരുവ് നായ അക്രമത്തില്‍ പത്തോളം കോഴികള്‍ ചത്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *