October 31, 2026

പുൽപ്പള്ളി ഇനി ഇ-മാലിന്യമുക്ത പഞ്ചായത്ത്

0
WhatsApp Image 2026-10-31 at 9.54.14 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിനെ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ആകെ 1,375 കിലോ ഇ-മാലിന്യമാണ് ശേഖരിച്ചത്. ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ച മൂന്ന് വാർഡുകളിലെ ഹരിതകർമസേന അംഗങ്ങളെ ചടങ്ങിൽ പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ജയസുധ, അസിസ്റ്റന്റ് സെക്രട്ടറി ഷീന, വി.ഇ.ഒ പ്രസാദ് ടി.ടി., ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *