May 2, 2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിന് വയനാട്ടിൽ തുടക്കം

0
IMG_20260502_164758
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 47-മത് വാർഷിക കൗൺസിൽ വൈത്തിരി വില്ലേജ് റിസോർട്ടിലെ ഡോ. എ പി ശ്രീകുമാർ നഗറിൽ ആരംഭിച്ചു. ഡോ. കെ എസ് വിഷ്ണു നമ്പൂതിരി (സംസ്ഥാന പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. സംഘടനാ സമ്മേളനം സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എം.എൽ.എ ടി. സിദ്ദിഖ് മുഖ്യാതിഥി ആയിരുന്നു. പ്രദർശന സ്റ്റോളുകളുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ നിർവഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജൻ സി. വി. ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. രാജ് മോഹൻ ബി ആർ സ്വാഗതവും, വയനാട് ജില്ല സെക്രട്ടറി ഡോ. ഫാത്തിമത് സുഹറ നന്ദിയും പറഞ്ഞു. ആയുഷ് മേഖലയിൽ മുൻ വർഷങ്ങളിൽ കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി സംസാരിച്ചു ആയുർവേദ മേഖലയിലേക്ക് കൂടുതൽ ഫണ്ട് ഗവൺമെൻറ് തലത്തിൽ വകയിരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാനപ്രസിഡണ്ട് ആവശ്യപ്പെട്ടുആയതിന് ആവശ്യമായ ഇടപെടലുകൾ വരുംവർഷങ്ങളിൽ നടത്താമെന്ന് മുഖ്യ അതിഥി ടി സിദ്ദീഖ് എം.എൽ.എ ഉറപ്പുനൽകി.

ഡോ പി . കെ . ഹരിദാസ് (ജനറൽ സെക്രട്ടറി) സംഘടന റിപ്പോർട്ടും, ഡോ. റോഷനാ കൊമ്പിലാത്ത് (കൺവീനർ-വനിതാ കമ്മറ്റി) വനിതാ കമ്മറ്റി റിപ്പോർട്ടും ഡോ. പി ഷെബീൽ ഇബ്രാഹിം (ട്രഷറർ) വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഡോ. കെ എസ് വിഷ്ണു നമ്പൂതിരി (പ്രസിഡണ്ട്), ഡോ. പി കെ ഹരിദാസ് (ജനറൽ സെക്രട്ടറി) ഡോ. ഷെറീസി ബി (വനിതാ കമ്മറ്റി ചെയർപേഴ്സൺ) ഡോ. റോഷ്ന കൊമ്പിലാത്ത് (വനിതാ കമ്മറ്റി കൺവീനർ) ഡോ. പി ഷബീൽ ഇബ്രാഹിം (ട്രഷറർ) ഡോ. സീനിയ പി കെ (വൈസ് പ്രസിഡണ്ട്) ഡോ. അരുൺ പി വി, ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ, ഡോ. വരുൺ എൻ എസ്. (സെക്രട്ടറിമാർ) എന്നിവരെ 2026-’27 വർഷത്തെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *