എക്‌സൈസ് റെയ്ഡിൽ മാനന്തവാടിയിൽ വൻ ചാരായ വേട്ട; ഒരാൾ അറസ്റ്റിൽ
മാനന്തവാടി:മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായ പിടികൂടി. 8 ലിറ്റർ ചാരായവും 45 ലിറ്റർ വാഷും ഉൾപ്പെടെ ആകെ 53 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
മാനന്തവാടി തവിഞ്ഞാൽ മുതിരേരി സ്വദേശി രാധാകൃഷ്ണൻ കെ.ആർ (37) എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് എന്നീ പ്രദേശങ്ങളിൽ മാനന്തവാടി എക്‌സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ.സിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ, അർജുൻ എം, അമൽ ജിഷ്ണു എന്നിവരും വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അഞ്ജു ലക്ഷ്മി, അമാന ഷെറിൻ എന്നിവരും ഉണ്ടായിരുന്നു.
പിടികൂടിയ രാധാകൃഷ്ണനെതിരെ മാനന്തവാടി റേഞ്ച് ഓഫീസിൽ CR NO: 77/2025 (അബ്കാരി ആക്ട് 1077-ലെ 8(1)&(2), 55(g) വകുപ്പുകൾ പ്രകാരം) ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രതിയെ മാനന്തവാടി ജെ.എഫ്.സി.എം. 1 കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.





Leave a Reply