റോഡില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിക്കണം :യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാകണം; മഹാന്മകര്‍ഷക സ്വാശ്രയ സംഘം
മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവ് വഴി മുതിരേരി, കരിമാനി, പുതുശ്ശേരി വെണ്‍മണി യവനാര്‍കുളം കുളത്താട അറോല കാട്ടിമൂല, ഇരുമനത്തൂര്‍ ആലാറ്റില്‍ ഭാഗത്തേക്ക് നിരവധി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗഷനിലെ റോഡരികിലാണ് ബസ്സ് കയറുന്നതിന് കാത്തുനില്‍ക്കുന്നത്.കെഎസ്ടിപി അടിയന്തമായി റോഡിന് സംരക്ഷണഭിത്തിയും പോസ്റ്റ് ഓഫിസ് ജംഗഷനില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിക്കണമെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് മഹാത്മകര്‍ഷക സ്വാശ്രയ സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, തങ്കച്ചന്‍ ഏറത്ത് മലയില്‍, ബിജു മുണ്ടമാക്കാല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു.
ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നാളിതുവരെയായി ഒരു നടപടിയും അധികാരികള്‍ സ്വീകരിച്ചില്ല ഇത് യാത്രക്കാര്‍ക്ക് വന്‍ ദുരിതമാണ് മാനന്തവാടി വിമല നഗര്‍ ആലാറ്റില്‍ പേര്യ റോഡില്‍ കെ.എസ്ടി പി പദ്ധതിയില്‍ ഇരുപത്തിയേഴ് കിലോമീറ്റര്‍ ദുരത്തില്‍ റോഡ് നിര്‍മ്മിച്ചപ്പോള്‍ ഇരുപത് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു. ഇതെല്ലം റോഡരികിലാണ്. ഏറ്റവും പ്രധാനപ്പെട്ടതും റോഡിന്റെ തുടക്കമായ പോസ്റ്റ് ഓഫിസ് ജംഗഷനില്‍ നിരവധി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചില്ല.ഇതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.നൂറ് കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ ചൂട്ടക്കടവ് പമ്പ് ഹൗസിന് സമിപത്ത് റോഡ് അപകട സ്ഥിതിയിലാണ് റോഡ് എത് സമയത്തും പുഴയിലേക്ക് ഇടിഞ്ഞ് വിഴുന്ന നിലയിലാണ്. റോഡിന് സംരക്ഷണഭിത്തി അടിയന്തരമായി നിര്‍മ്മിക്കണം മുമ്പ് ഇവിടെ ബസ്സ് മുമ്പ് അപകടത്തില്‍പ്പെട്ട സ്ഥലമാണ്.





Leave a Reply