രാജ്യത്ത് ഇന്ധനവില ഉയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയുംവരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഈ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ നൽകുന്ന റിപ്പോർട്ട് പ്രകാരം ഇന്ധന വില ലിറ്ററിന് നാലു രൂപ മുതൽ അഞ്ചു രൂപ വരെ വർധിച്ചേക്കും. ഗാർഹിക എൽപിജി വിലയിലും വർധനവുണ്ടായേക്കും. സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയാകും വർധനയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.
ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ നീക്കം നടക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായേക്കും.





Leave a Reply