വനമഹോത്സവം 2025: വയനാട് ജില്ലാതല ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: വനമഹോത്സവം 2025ന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി വിഭാഗം വയനാട് കൽപ്പറ്റ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജി.വി.എച്ച്.എസ്.എസ് മുണ്ടേരിയിൽ വെച്ച് വനമഹോത്സവം 2025ന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.
നോർത്തേൺ റീജിയണൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് എം.ടി. ഹരിലാൽ സ്വാഗതം ആശംസിച്ചു. കൽപ്പറ്റ നഗരസഭ മുൻസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വനമിത്ര അവാർഡ് ജേതാവ് ശശീന്ദ്രനെ ആദരിക്കുകയും, വയനാട് സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ ബ്രോഷർ പ്രകാശനം ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൽപ്പറ്റ നഗരസഭ ശിവരാമൻ സി.കെ., ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എൻ. സജീവ് കുമാർ, സോഷ്യൽ ഫോറസ്റ്റ് റേഞ്ച് മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനിൽ, കൽപ്പറ്റ ബ്ലോക്ക് സമിതി ചെയർമാൻ മനോജ് കുമാർ, ജി.വി.എച്ച്.എസ്.എസ് മുണ്ടേരി ഹെഡ്മിസ്ട്രസ് എം. സൽമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം.പി. നന്ദി പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ, അധ്യാപകർ, സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply