May 2, 2026

ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

0
IMG_20250704_153923
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ‘എല്ലാവർക്കും നീതി ഉറപ്പാക്കുക’ എന്ന ലക്ഷ്യത്തോടെ ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ബത്തേരി സ്മിയാസ് കോളേജിൽ നടന്ന യോഗത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

 

സംഘടനയുടെ സംസ്ഥാന ചീഫ് ലീഗൽ അഡ്വൈസറും ഹൈക്കോടതി-സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. സുനിൽ എം. കാരാണിവരണാധികാരിയായിരുന്നു. മുൻ ജഡ്ജിമാർ, ഐഎഎസ്, ഐപിഎസ് റാങ്കുകളിലുള്ള ഉന്നത ഉദ്യോഗസ്ഥർ, ഹൈക്കോടതി-സുപ്രീം കോടതി തലങ്ങളിൽ പ്രവർത്തിക്കുന്ന സീനിയർ അഭിഭാഷകർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ എന്നിവരടങ്ങിയതാണ് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി.

 

പുതിയ ഭാരവാഹികളായി അനിൽ എസ്. നായരെ വയനാട് ജില്ലാ പ്രസിഡന്റായും രാജൻ തോമസിനെ വൈസ് പ്രസിഡന്റായും വന്ദന ഷാജുവിനെ സെക്രട്ടറിയായും പ്രതീഷ് ചീരാലിനെ മീഡിയ കോ-ഓർഡിനേറ്ററായും തിരഞ്ഞെടുത്തു. കൂടാതെ, ബത്തേരി താലൂക്ക് കമ്മിറ്റി കൺവീനറായി എം.എം. ശിവദാസനെയും ജോയിന്റ് കൺവീനറായി സുസിൽ ലോറൻസിനെയും ട്രഷററായി സി.എച്ച്. സുരേഷ് ബാബുവിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *