May 4, 2026

എം.എൽ.എ എക്‌സലൻസ് അവാർഡ് വിതരണവും മൾട്ടി പർപ്പസ് ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ

0
IMG_20250704_212103
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എം.എൽ.എ എക്‌സലൻസ് അവാർഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടി പർപ്പസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നാളെ (ജൂലൈ 5) രാവിലെ 10 മണിക്ക് മാനന്തവാടി ജി.വി. എച്ച്.എസ്.എസിൽ നടക്കും. പട്ടികജാതി- പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പരിപാടികൾ ഉദ്ഘാടനം ചെയ്യും.

 

ഉജ്ജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, എൻ.എം.എം.എസ്, യു.എസ്.എസ് എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും.

 

മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എം.എൽ.എ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്യും.

 

സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മാനന്തവാടി-പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ബേബി, ഗിരിജ കൃഷ്ണൻ, തിരുനെലി- തവിഞ്ഞാൽ- തൊണ്ടർനാട്- വെള്ളമുണ്ട- എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണൻ, എൽസി ജോയി, അംബിക ഷാജി, സുധി രാധാകൃഷ്ണൻ, അഹമ്മദ് കുട്ടി ബ്രാൻ, ലക്ഷ്മി ആലക്കാമുറ്റം, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.സി. തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുനിൽ കുമാർ എന്നിവർക്ക് പുറമെ മറ്റ് ജനപ്രതിനിധികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *