സലാല കെഎംസിസി റമദാന്‍ റിലീഫ് വിതരണം ചെയ്തു
കല്‍പ്പറ്റ : കെഎംസിസികള്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കാണ് ആശ്വാസമാകുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും സലാല കെഎംസിസി യുടെ റമദാന്‍ റിലീഫ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് കെ കെ അഹ്‌മദ് ഹാജി പറഞ്ഞു.
വയനാട് ജില്ലയിലെ നിര്‍ധന കിടപ്പ് രോഗികളായ 27 കുടുംബങ്ങള്‍ക്ക് സലാല കെഎംസിസിയുടെ ധനസഹായം നല്‍കി.എംസി അബ്ദുള്ള ഹാജി അധ്യക്ഷനായി.
സലാല കെഎംസിസി വയനാട് ജില്ല കമ്മിറ്റി കല്പറ്റ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ ജഗ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നേതാക്കളായ റസാഖ് കല്പറ്റ,യഹ്യ ഖാന്‍ കെ കെ ഹനീഫ,യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എംപി നവാസ്,ഇസ്മായില്‍ കുപ്പാടിത്തറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷമീര്‍ ഫൈസി സ്വാഗതവും സലീം ഷോമിയ നന്ദിയും പറഞ്ഞു.





Leave a Reply