സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂര്‍ റോഡ് പാടെ തകര്‍ന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12, 15 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്.റോഡിന്റെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറച്ചുഭാഗം ടാര്‍ ചെയ്തിരുന്നു.പിന്നീടിന്നോളം അറ്റകുറ്റപ്പണി പോലും നടന്നില്ല. വന്‍ കുഴികള്‍ ക്വാറിവേസ്റ്റ് ഇട്ട് നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും നാട്ടുകാര്‍
മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം ബൈക്കും സ്‌കൂട്ടറും ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ടൗണുകളില്‍ പ്രവേശിക്കാതെ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പം എത്താന്‍ സഹായകമാണ് റോഡ്.





Leave a Reply